തിരുവനന്തപുരം: മരിയ്ക്കുന്നതിനു മുമ്പ് ഒന്നു കാണണമെന്ന ആഗ്രഹം പോലും ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരു അമ്മ യാത്രയായി. ഈ ലോകത്ത് നിന്നും വിടപറഞ്ഞത് ആനയറ ശ്രീനാരായണ സാംസ്‌കാരിക വനിതാ സമിതിയുടെ വൃദ്ധ സദനത്തിലെ അന്തേവാസിയും കടയ്ക്കാവൂര്‍ സ്വദേശിനിയുമായ ജി. സുധാദേവിയാണ്. മകളെ പണിയെടുത്ത് ഡോട്കറും മകനെ ഉദ്യോഗസ്ഥനുമാക്കിയ ഈ അമ്മയെ അവസാന കാലത്ത് മക്കള്‍ ഉപേക്ഷിയ്ക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ആനയറയിലെ വൃദ്ധസദനത്തിലാണ് 75കാരിയായ സുധാദേവി താമസിച്ചിരുന്നത്. വനിതാ സമിതി അമ്മ രോഗക്കിടക്കയിലായ വിവരം ഡോക്ടറായ മകളെയും മകനെയും അറയിച്ചു. അവസാനം വനിതാ കമ്മീഷന്‍ ഇടപെട്ടത് മക്കള്‍ തിരിഞ്ഞു നോക്കതായതോടെയായിരുന്നു. അന്ത്യം അടുത്തുവെന്ന് വ്യക്തമായതോടെ ഡോക്ടര്‍മാരും മക്കളെ വിളിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ചികിത്സ നടത്തിയിരിന്നത് സുധാദേവിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ഉപയോഗിച്ചാണ്. ശ്രീനാരായണ സാംസ്‌കാരിക സമിതി മൃതദേഹമെങ്കിലും കാണാന്‍ മക്കള്‍ വരുമെന്ന പ്രതീക്ഷയിലാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണി വരെ മക്കളുടെ വരവു പ്രതീക്ഷിച്ച് സുധാദേവിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
Post Your Comments