India

എത്രയും വേഗം ജയിലില്‍ എത്താന്‍ ട്രെയിനിന് തീയിട്ട 25 കാരന്‍ പിടിയില്‍

മുംബൈ : വീട്ടില്‍നിന്ന് ജയിലിലേക്ക് താമസം മാറ്റാന്‍ മാനസികരോഗിയായ യുവാവ് നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനിനു തീയിട്ടു . മുംബൈയിലെ ചര്‍ച്ച്‌ ഗേറ്റ് , മറീന്‍ ലൈന്‍ എന്നീ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് സംഭവം നടന്നത് . വിഷാദരോഗിയും മാനസികാസ്വാസ്ഥ്യം ഉള്ളയാളുമായ ഇരുപത്തഞ്ചുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . നാഗ്പൂര്‍ സ്വദേശിയാണ് ഇയാള്‍ . ജോലി അന്വേഷിച് ആറുമാസമായ് മുംബൈയില്‍ ആണ് താമസം .

പുലര്‍ച്ചെ ട്രെയിന്‍ വൃത്തിയാക്കുന്ന സമയം നോക്കിയായിരുന്നു ഈ അതിക്രമം നടന്നത് . ലേഡീസ് കംപാര്‍ട്മെന്‍റ്നാണ് യുവാവ് തീയിട്ടത് . തൊട്ടടുത്തുള്ള ജനറല്‍ കംപാര്‍ട്മെന്‍റ്ലേക്കും തീപടര്‍ന്നു . മുപ്പതുമിനിട്ടോളം സമയമെടുത്തു തീയണയ്ക്കാന്‍ . തീപടരുന്നത് കണ്ട് ക്ലീനിംഗ് ജോലിക്കാര്‍ ഓടിയെത്തിയപ്പോള്‍ തീയിട്ട യുവാവ് കംപാര്‍ട്മെന്‍റ്ലേക്ക് നോക്കി നില്‍ക്കുകയായിരുന്നു . അതിനുശേഷം പോലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയായിരുന്നു . ജോലികിട്ടാത്ത കാരണം പറഞ്ഞു വീട്ടുകാരുടെ നിരന്തരമായ ശകാരത്തില്‍ മനംനൊന്ത് എത്രയും പെട്ടെന്ന് ജയിലില്‍ പോകാനാണ് ട്രെയിനിനു തീയിട്ടതെന്നും യുവാവ് പോലീസിനോട് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button