ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ, 100 ഫയലുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തു വിട്ടു.നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്കെഴുതിയ കത്തും പുറത്തു വിട്ടു.നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു വിമാനാപകടത്തിൽ തായ് വാനിലെ ടൈപൈ എന്ന സ്ഥലത്ത് വെച്ച് 1945 ഓഗസ്റ്റ് 18 ന് മരണപ്പെട്ടു എന്നാണ് ഈ ഫയലിൽ ഉള്ള വിവരം. നേതാജിയുടെ ചിതാഭസ്മം ഒരു കുടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ജപ്പാനിലാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നത്. ഇത് ജപ്പാനിലെ ഭരണകൂടവും ഉദ്യോഗസ്ഥരും ഔദ്യോകികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ജപ്പാനിലെ സൈനികർക്കു മാത്രമേ നേതാജിയുടെ മരണത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ.ഇതെല്ലാം ഒരു ഫയലിൽ രേഖയായി സൂക്ഷിച്ചിട്ടുണ്ട്. 198 പേജുള്ള രേഖകലടങ്ങുന്ന ഫയൽ ആണ് അത്.ജപ്പാൻ നേതാജിയുടെ ചിതാഭസ്മം ഇന്ത്യക്ക് നല്കാൻ തയാറായിരുന്നു. ബട്ട് ഇന്ത്യൻ ഗവന്മേന്റ്റ് അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും അറിയുന്നു.
നെഹ്രുവിനു വിശ്വാസം ഉണ്ടായിരുന്നില്ല നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു എന്ന്.നെഹ്‌റു ബ്രിട്ടീഷുകാർക്ക് എഴുതിയത് നേതാജി ഒരു വാർ ക്രിമിനൽ എന്നായിരുന്നു എന്ന കത്തും കണ്ടെടുത്തിട്ടുണ്ട് .1945 ഡിസംബര്‍ 27 ന ആയിരുന്നു ഈ കത്തെഴുതിയത്., നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്നു നെഹ്‌റു പറഞ്ഞതായി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു .അതിന്റെ രേഖകൾ ചോദിച്ചപ്പോൾ നെഹ്‌റു കൊടുതില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു . അതെ സമയം ഡോകുമെന്റ്സ് ഫാബ്രിക്കേറ്റടാണെന്നാണ് കോൺഗ്രസിന്റെ ആരോപണം .
Post Your Comments