റിയാദ് : വീട്ടില്‍ സ്വകാര്യ വ്യക്തി വളര്‍ത്തിയിരുന്ന സിംഹം കൂട്ടില്‍ നിന്നും പുറത്തിറങ്ങി. ദുബായിലാണ് സംഭവം നടന്നത്. അധികൃതരെത്തി സിംഹത്തെ മൃഗശാലയിലേയ്ക്ക് മാറ്റിയത് അപ്രതീക്ഷിതമായി പൊതുനിരത്തില്‍ സിംഹത്തെ കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്.
സിംഹം ആരെയും ആക്രമിച്ചിട്ടില്ല. യു.എ.ഇ പരിസ്ഥിതി മന്ത്രാലയം വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ല. അധികൃതര്‍ വ്യക്തമാക്കുന്നത് നിയമം ലംഘിച്ച വീട്ടുടമസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ്.
Post Your Comments