ദുബായ്: സിംഹം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. സ്വകാര്യവ്യക്തി വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് റോഡില്‍ ഇറങ്ങിയത്. അല്‍ ബഷ്രയിലും പരിസരത്തും വിലസി നടക്കുകയായിരുന്ന സിംഹത്തെ പിന്നീട് ദുബായ് നഗരസഭാ അധികൃതര്‍ പിടികൂടുകയായിരുന്നു. സിംഹത്തെ മൃഗശാലയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സിംഹത്തെ പിടികൂടിയതെന്ന് എമറാത്ത് അല്‍യൌം എന്ന അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉടമയുടെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട സിംഹം കുറെ നേരം പരിസരത്ത് ചുറ്റി നടന്നത് ആളുകളെ ഭയപ്പെടുത്തിയിരുന്നു . അതേസമയം സിംഹം ആരെയും ആക്രമിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയിലെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് സിംഹത്തെ പിടിക്കാനെത്തിയത് . സിംഹത്തെ പിന്നീട് ദുബായ് മൃഗശാലയിലേക്ക് മാറ്റിയതായ് ദുബായ് മുന്‍സിപ്പാലിറ്റിയിലെ ഡോ. റെസ ഖാന്‍ അറിയിച്ചു.
ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തും വിധം വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് യുഎഇയില്‍ നിയമപ്രകാരം കുറ്റമാണ് .
Post Your Comments