കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയെ കണ്ടതിനെ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടതിവിധി അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ക്കോഴക്കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ ബാബു. ബാര്‍ക്കോഴക്കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്നാണ് രാജി.
കേസില്‍ മന്ത്രിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. കെ.ബാബു രാജിവെക്കുന്നതാണ് നല്ലതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് നേരത്തെ പ്രതികരിച്ചിരുന്നു.ബാര്‍കേസില്‍ കെ.എം.മാണിക്ക് പിന്നാലെ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ബാബു.
Post Your Comments