Kerala

ജോസ്.കെ.മാണിയെ അറസ്റ്റ് ചെയ്തു

കോട്ടയം: റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്നിരുന്ന ജോസ്.കെ.മാണിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

തിങ്കളാഴ്ചയാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. റബ്ബര്‍ വിലയിടിവ് തടയുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുക മുതലായ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.പി ഇതിന് തയ്യാറായില്ലായിരുന്നു.

shortlink

Post Your Comments


Back to top button