കുവൈറ്റ് : ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളിയെ തട്ടിപ്പിനിരയായവര്‍ തന്നെ പിടികൂടി . തിരുവനന്തപുരം എമ്പയര്‍, ട്രീറ്റ് വെല്‍ എന്നീ ട്രാവല്‍ ഏജന്‍സികളുടെ ഉടമയെന്ന് പറഞ്ഞ രാജ്മോഹന്‍ എന്ന ആളെയാണ് തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയത് .
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം നല്‍കുമെന്ന് പറഞ്ഞു പേരൂര്‍ക്കട സ്വദേശിയായ രാജ്‌മോഹന്‍ 2013ല്‍ പലരില്‍ നിന്നായ് 60 ലക്ഷം രൂപയോളം വാങ്ങുകയും , അവരില്‍ 21 പേരെ സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ എത്തിച്ച ശേഷം കടന്നു കളയുകയുമാണ് ഉണ്ടായത് . ശേഷം ഇയാളെ ഇന്നലെ തട്ടിപ്പിനിരയായവരില്‍ ഒരാള്‍ സാല്മിയയില്‍ കാണുകയായിരുന്നു.
ഇയാള്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് , മ്യൂസിയം പോലീസ് സ്റ്റേഷനുകളില്‍ കേസുകളും ഉണ്ടെന്നാണ് പറയപ്പെടുന്നത് .
Post Your Comments