തൃശ്ശൂര്‍: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തിലായിരിക്കും അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിജിലന്‍സിന് ആത്മാര്‍ത്ഥതയില്ലെന്നും കോടതി വിമര്‍ശിച്ചു. വിജിലന്‍സിന് ഇച്ഛാശക്തിയില്ലെന്നും പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം വിധിയുടെ വിശദാംശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.ബാബു വ്യക്തമാക്കി.
Post Your Comments