ദാവോസ്: ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങുടെ പട്ടികയില്‍ ഇന്ത്യയും. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
അറുപത് രാജ്യങ്ങളുള്ള ലിസ്റ്റില്‍ ഇരുപത്തിരണ്ടാമതായാണ് ഇന്ത്യയുള്ളത്. സുസ്ഥിരത, സാംസ്‌കാരിക സ്വാധീനം, സാഹസികത, നവസംരംഭകര്‍ക്കുള്ള പ്രോല്‍സാഹനം, സാമ്പത്തിക സ്വാധീനം മുതലായ ഘടങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.വ്യവസായ പ്രമുഖരടക്കം 16,200 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേക്കൊടുവിലാണ് പട്ടിക പുറത്തിറക്കിയത്.
ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കാനഡയും ബ്രിട്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്കയ്ക്കാണ് നാലാം സ്ഥാനം.
Post Your Comments