പനാജി: യുവതിയുടെ മൃതദേഹം ഗോവയിലെ ബീച്ചില്‍ നിന്നും കണ്ടെത്തി. 20കാരിയുടെ മൃതദേഹമാണ് അര്‍ദ്ധനഗ്നമായ നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ ഗോവയിലെ ആരംബോല്‍ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യക്കാരി തന്നെയാണ് യുവതി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബീച്ചിലെ താല്‍ക്കാലിക ബീച്ചില്‍ വ്യാഴാഴ്ച വൈകിട്ട് മുന്ന് യുവാക്കള്‍ക്കൊപ്പം കൊല്ലപ്പെട്ട യുവതിയെ കണ്ടവരുണ്ട്. പോലീസ് ഈ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പോലീസിന്റെ പ്രാഥമിക നിഗമനം മദ്യലഹരിയില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ യുവതിയുടെ മരണം സംഭവിച്ചുവെന്നാണ്.
Post Your Comments