പുര്‍ണ്ണിയ: പുര്‍ണ്ണിയയിലെ ചുനാപട്ടി വ്യോമതാവളത്തില്‍ അതിക്രമിച്ച് കയറിയ കൊലയാളി കാട്ടാന തലവേദന സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച വ്യോമതാവളത്തിന്റെ മതിലും തകര്‍ത്താണ് ആന അകത്ത് പ്രവേശിച്ചത്.
നേപ്പാളില്‍ നിന്നും നാല് ദിവസം മുമ്പ് വന്നതാണ് ആനയെന്നാണ് റിപ്പോര്‍ട്ട്. പുര്‍ണ്ണിയയ്ക്കടുത്തുള്ള അരാരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച 15 വയസ്സുള്ള ബാലനെ ഇതേ ആന കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ടെന്ന് ജില്ലാ വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പുര്‍ണ്ണിയ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്ത് അകത്തു കടന്ന ആന ജനങ്ങള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതിനെത്തുടര്‍ന്ന് വ്യോമതാവളത്തിന്റെ മതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫോട്ടോഗ്രാഫറായ നീരജ് പറഞ്ഞു. ആന ഇതുവരെ വ്യോമതാവളം വിട്ട് പുറത്തുപോവാന്‍ കൂട്ടാക്കിയിട്ടില്ല. ആനയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പുര്‍ണ്ണിയ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ബി.ബി സിംഗ് വ്യക്തമാക്കി.
ആനയെ പാട്ടിലാക്കി പുറത്തിറക്കാനായി കൊല്‍ക്കത്തയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വിദഗ്ധരെ എത്തിക്കാനും ശ്രമമുണ്ട്.
Post Your Comments