ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ പണക്കാരനായ വാങ് ജിയാന്‍ലിന്റെ നേതൃത്വത്തിലുള്ള ഡാലിയന്‍ വാന്‍ഡാ ഗ്രൂപ്പ് ഇന്ത്യയില്‍ വന്‍കിട പദ്ധതി സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. 10 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ ഹരിയാനയില്‍ ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാരുമായി ഡാലിയന്‍ വാന്‍ഡാ ഗ്രൂപ്പ് പ്രാഥമിക കരാര്‍ ഒപ്പിട്ടിരുന്നു. 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഗ്രൂപ്പ് അറിയിച്ചു.
2015 ജൂണില്‍ വാങ്; പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു കള്‍ച്ചറല്‍ ടൂറിസം സിറ്റി കൂടി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാനും ശ്രമമുണ്ട്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ വിദേശ നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ വിജയമായും ഇത് മാറും.
Post Your Comments