നാഗ്പൂര്‍: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗോ എയര്‍ വിമാനം നാഗ്പൂരില്‍ അടിയന്തരമായി നിലത്തിറക്കി. ഭുവനേശ്വറില്‍ നിന്ന് മുംബൈക്ക് പോവുകയായിരുന്നു വിമാനം.
യാത്രക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്‌ക്വാഡും പോലീസും വിമാനത്തില്‍ പരിശോധന നടത്തുകയാണ്. സംശയകരമായി ഇതുവരെ ഒന്നും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments