India

ബാര്‍ കേസ് ഗൂഡാലോചന: ബിജു രമേശിന്റെ പ്രതികരണം

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും , വി ശിവന്‍കുട്ടി എംഎല്‍എയുമായും ബാര്‍കോഴ വിഷയത്തില്‍ താന്‍ ഗൂഡാലോചന നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജു രമേശ്‌ . സിപിഎം നടത്തിയ ഗൂടാലോചനയില്‍ താന്‍ ഇരയാകുകയായിരുന്നു താനെന്നും , ബാര്‍ ഉടമ ബിജു രമേശിന് ഇതില്‍ പങ്കുണ്ടെന്നും രാജിപ്രഖ്യാപനതിനായ് എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ ബാബു വ്യക്തമാക്കി . സിപിഎമ്മും ബാര്‍ ഉടമകളുമായി രസഹ്യ ബന്ധമുണ്ടെന്നും വി.ശിവന്‍കുട്ടിയുടെ വീട്ടിലായിരുന്നു ഗൂഡാലോചന നടത്തിയതെന്നും കെ. ബാബു ആരോപിച്ചിരുന്നു. തന്റെ രാജി തീരുമാനം വ്യക്‌തിപരമാണെന്നും രാജിയ്‌ക്കായി ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ബാബു ബാറുകള്‍ തുറക്കുമോ എന്ന്‌ സിപിഎം പ്രകടന പത്രികയില്‍ വ്യക്‌തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിക്ക് ശേഷം ബാര്‍ കോഴക്കേസില്‍ രാജിവച്ചു പുറത്തുപോകുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ രണ്ടാമത്തെ മന്ത്രിയാണ് കെ ബാബു .

shortlink

Post Your Comments


Back to top button