KeralaNews

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന എ.സി.ജോസ് അന്തരിച്ചു

കൊച്ചി: മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.സി.ജോസ്(79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കും.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എം.ഡിയായിരുന്നു. 2 തവണ എം.എല്‍.എയായും മൂന്ന് തവണ ലോക്‌സഭാംഗവുമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊച്ചി, മേയര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ്, യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button