ലുധിയാന; സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേരെ ലുധിയാനയിലെ ഷെര്‍പൂര്‍ സൈനിക ക്യാംപിന് സമീപം കണ്ടതായി പൊലീസ്. സൈന്യവും പഞ്ചാബ് പൊലീസും ഇവര്‍ക്കായി തെരച്ചില്‍ നടത്തി. അജ്ഞാതരായ മൂന്നു പേരുടെ ചിത്രങ്ങള്‍ പതിഞ്ഞത് സൈനിക ക്യാംപിനോട് ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ്. സംഭവത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. സിസിടിവി ക്യാമറയില്‍ പതിഞ്ഞ മൂന്നു പേരുടെയും മുഖങ്ങള്‍ വ്യക്തമല്ല.
ക്യാമറയിലെ ചിത്രത്തിലെ ഒരാളുടെ പക്കല്‍ ബാഗും ഉണ്ട്. പഞ്ചാബ് പൊലീസ് കമ്മിഷണര്‍ പറഞ്ഞത് പൊലീസാണ് ഇക്കാര്യം സൈന്യത്തെ അറിയിച്ചതെന്നാണ്. മൂന്നു പേര്‍ രണ്ടു തവണ സംശയകരമായ രീതിയില്‍ ക്യാംപിന് സമീപമുള്ള തെരുവില്‍ നടക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.
Post Your Comments