ബംഗളൂരു: ബംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയായ ടെക്കിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. സുഖ്ബീര്‍ സിംഗ് എന്ന യുവാവിനെ ഹരിയാനയില്‍ നിന്നാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ സ്വന്തം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും മൊബൈല്‍ ഫോണും പരിശോധിച്ചതാണ് കേസില്‍ വഴിത്തിരിവായത്. 2013-ലാണ് ബംഗളൂരുവിലെ യാഹുവില്‍ നിന്നും സുഖ്ബീര്‍ ജോലി ഉപേക്ഷിച്ച് പോന്നത്. ചൊവ്വാഴ്ച രാത്രി ഫ്‌ളാറ്റിലെത്തിയ ഇയാള്‍ യുവതിയോട് 50,000 രൂപ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ലാപ് ടോപ്പ് കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മുംബൈ വഴി ഹരിയാനയിലേക്ക് കടന്ന പ്രതിയെ ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Post Your Comments