ദ്യൂഷന്‍ബെ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ജിഹാദിസം തടയുന്നതിന്റെ ഭാഗമായി പോലീസ് 13,000 പുരുഷന്‍മാരുടെ താടി വടിച്ചു. കൂടാതെ 1700 സ്ത്രീകളുടെ ശിരോവസ്ത്രം അവരുടെ സമ്മതത്തോടെ നീക്കം ചെയ്യുകയും ചെയ്തു. തീവ്രവാദം തടയാനെന്ന പേരിലാണ് സര്‍ക്കാരിന്റെ വിചിത്രമായ നടപടി. ഹിജാബ് ഉള്‍പ്പടെ പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകളും പോലീസ് പൂട്ടിച്ചിട്ടുണ്ട്.
മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാജ്യമാണ് താജിക്കിസ്ഥാന്‍. തീവ്രവാദം തടയുന്നത്തിന്റെയും മതേതരത്വം സംരക്ഷിക്കുന്നത്തിന്റെയും ഭാഗമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് തീവ്രവാദവും താലിബാനിസവും തങ്ങളുടെ സംസ്കാരത്തിലേക്ക് കടന്നുകയറുമോ എന്ന ആശങ്കയിലാണ് താജിക്കിസ്ഥാന്‍ ഭരണകൂടം. നേരത്തെ ഒരേയൊരു ഇസ്ലാമിക പാര്‍ട്ടിയായ ഇസ്ലാമിക് റിനൈസന്‍സ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി റദ്ദാക്കിയിരുന്നു.
താജിക്കിസ്ഥാനില്‍ നിന്നും 2000 ത്തോളം ജിഹാദികള്‍ സിറിയയില്‍ ഐ.എസിന് വേണ്ടി പോരാടുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞയാഴ്ച താജിക്കിസ്ഥാന്‍ പാര്‍ലമെന്റ് കുട്ടികള്‍ക്ക് അറബിക് പേരുകള്‍ ഇടുന്നതും മാതൃ-പിതൃ സഹോദര പുത്രന്മാരെ വിവാഹം കഴിക്കുന്നതും നിരോധിച്ചിരുന്നു.
പ്രസിഡന്റ് എമോമലി റഹ്‌മോന്‍ ഒപ്പുവയ്ക്കുന്നതോടെ പുതിയ ഭേദഗതികള്‍ നിയമമാകും. വിദേശ ആചാരങ്ങള്‍ രാജ്യത്ത് കര്‍ശനമായി തടയണമെന്ന നിലപാടിലാണ് എമോമലി. 2020 വരെയാണ് എമോലിയുടെ കാലാവധി.
Post Your Comments