ഭോപ്പാല്‍(മധ്യപ്രദേശ്): കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭീകരനെന്നു സംശയിക്കപ്പെടുന്ന പ്രതി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ത്രിപുര സ്വദേശി സയീദ് അഹമ്മദ് (40) ആണു രക്ഷപ്പെട്ടത്.
വല്ലൂരില്നിന്നു ലഖ്നൗവിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വല്ലൂരിലെ മെഡിക്കല്‍ കോളജ് ബോംബുവച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ടുവെന്നാണു ഇയാളുടെ പേരിലുള്ള കുറ്റം. തെരച്ചിലിനിടെ, ഇതാര്‍സി റയില്‍വേ സ്റ്റേഷനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു.
മരിച്ചത് ഇയാളാണോ എന്നു പോലീസ് പരിശോധിച്ചു വരുകയാണ്.
Post Your Comments