ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ജനുവരി 24ന് ബഹ്‌റൈനിലെത്തും.ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി, വ്യപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോ- അറബ് മന്ത്രിതല ചര്‍ച്ചയില്‍ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. ബഹ്‌റൈനിനു പുറമെ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും.
ഇത് രണ്ടാം തവണയാണ് സുഷമ ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി സുഷമ സ്വരാജ് ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ബഹ്‌റൈനിലെത്തുന്ന സുഷമാ സ്വരാജ് ഏതാനും ചില സ്വകാര്യ ചടങ്ങുകളില്‍ കൂടി പങ്കെടുത്ത് തിങ്കളാഴ്ച മടങ്ങും.
Post Your Comments