ന്യൂഡല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി.
റബ്ബര്‍ വിലത്തകര്‍ച്ച മൂലം കഷ്ടതയനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്. ആറുമാസത്തേക്ക് ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ കേരളാ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കിക്കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തുവന്നത്. ഇത് ഗുണം ചെയ്യില്ലെന്ന് കണ്ടാണ് റബ്ബര്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.
വില പിടിച്ചുനിര്‍ത്താന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി കേരളാ സന്ദര്‍ശനത്തിനിടെ ഉറപ്പുനല്‍കിയിരുന്നു.
Post Your Comments