ശ്രീനഗര്‍: ബി.ജെ.പി പ്രവര്‍ത്തകരെ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി. കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ റാഷിദ് എഞ്ചിനീയറാണ് ഭീഷണി മുഴക്കിയത്. റാഷിദിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.
പുല്‍വാമയില്‍ തീവ്രവാദികളും ഇന്ത്യന്‍ സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റാഷിദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി മുഴക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ എന്നല്ല ഉദ്ദേശിച്ചതെന്നും ഉറുദുവിലെ ലഷ്‌കര്‍ എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണവുമായി റാഷിദ് രംഗത്തെത്തി.
ലഷ്‌കര്‍ ഭീകരരുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും റാഷിദ് പറഞ്ഞു. അതേസമയം എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കാശ്മീരിലെ ബി.ജെ.പി നേതൃത്വം.
Post Your Comments