പൂനെ: പൂനെയില്‍ പതിനേഴു വയസ്സുകാരനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ രംഗത്തെത്തി. പന്ദാപ്പൂരില്‍ താമസിക്കുന്ന സവന്‍ റഥോഡ് എന്ന കുട്ടിയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച സവനെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ സംഘം പേര് കേട്ടതോടെ മതം ഏതാണെന്ന് ചോദിച്ചു. ഹിന്ദു ആണെന്ന് പറഞ്ഞതോടെ ഒരു കാനിലുണ്ടായിരുന്ന ദ്രാവകം ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ആശുപത്രിക്കിടക്കയില്‍ വെച്ച് സവന്‍ പറഞ്ഞതായി അച്ഛന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ വച്ചാണ് കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
സവന്റെ മൊഴി വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ സവന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കുട്ടിയുടെ മരണമൊഴി പുറത്ത് വന്നതോടെ പന്ദാപ്പൂര്‍ പ്രദേശം കലാപ ഭീതിയിലാണ്. സംഭവത്തെക്കുറിച്ച് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി.
Post Your Comments