കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രവരി 2 നു കോഴിക്കോട്ടെത്തുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വരുന്നത്. അന്‍പതിലധികം രാജ്യങ്ങളിലെ അയ്യായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമാപന ചടങ്ങിലാണ് പ്രധാനമന്ത്രിയെത്തുക. ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍.
Post Your Comments