ന്യൂഡല്‍ഹി: പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പത്താന്‍കോട്ടെ വ്യോമതാവളത്തിലെ ആക്രമണത്തിന് മുമ്പ് ഇവിടെ നിന്നും ഭീകരര്‍ ഓട്ടം വിളിച്ച കാറിന്റെ ഡ്രൈവറെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് ദുര്‍ദാസ്പൂര്‍ എസ്പിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഭീകരര്‍ തട്ടിയെടുത്തത്. അതിനിടെ ഐഎസ് ബന്ധമുള്ള ആറുപേരെ ബംഗളൂരുവില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
എന്‍.ഐ.എയുടേയും കര്‍ണ്ണാടക പോലീസിന്റേയും സംയുക്ത നീക്കത്തിലാണ് ഇവര്‍ പിടിയിലായത്.
Post Your Comments