Gulf

കുവൈത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവിനെ കാണാതായി

കുവൈത്ത് : മാനസികാസ്വാസ്‌ഥ്യമുള്ള മലയാളി യുവാവിനെ കുവൈറ്റില്‍ കാണാതായി. മലപ്പുറം സ്വദേശിയായ സുള്‍ഫി(33)യെന്ന യുവാവിനെയാണ് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കാണാതായത്‌. ജോലിയില്‍ പ്രവേശിച്ച്‌ അഞ്ചാം ദിവസം മുതല്‍ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ സ്‌പോണ്‍സറുടെ നിര്‍ദേശ പ്രകാരം ഇയാളുടെ ബന്ധുവും വിസ ഏജന്റും ചേര്‍ന്നാണ്‌ യുവാവിനെ നാട്ടിലേയ്‌ക്ക് തിരികെ അയക്കാനായ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്‌. ഒമറിയ സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരനായാണ്‌ സുള്‍ഫി എത്തിയത്‌. കുവൈത്തിലെ മാനസികരോഗ ചികിത്സാകേന്ദ്രത്തിലും വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ ഒരു വിവിരവും ലഭിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌ .

shortlink

Post Your Comments


Back to top button