Kerala

ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? കുമ്മനം

പയ്യന്നൂര്‍: ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും അതിന് ബി ജെ പി തയാറാണെന്നും കുമ്മനം രാജശേഖരന്‍. വിമോചന യാത്രക്കിടെ അദ്ദേഹം പയ്യന്നൂരില്‍ പറഞ്ഞതാണ് ഇക്കാര്യം.

മോഡി ഗവണ്മെന്റിന്റെ പ്രതിശ്ചായ തകര്‍ക്കാനായി കരുതി ക്കൂട്ടി ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പ്രതിഷേധവും. ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുഃഖവും വേദനയുമുണ്ട്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റുകയാണ്. ബിജെപിക്ക് എതിരെയുള്ള ഇവരുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. ഇതിന് മുമ്പ് എട്ട് വിദ്യാര്‍ത്ഥികള്‍ ഇതേ കാമ്പസില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്നൊന്നും ഇവരാരും പ്രതിഷേധിക്കാന്‍ പോലും തയ്യാറായിട്ടില്ല.

ദളിത് പീഡനത്തെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ അര്‍ഹതയില്ല. പട്ടികജാതി കമ്മീഷണര്‍ തന്നെ കേരളത്തില്‍ പട്ടികജാതിവര്‍ഗക്കാര്‍ പീഡനം അനുഭവിക്കുകയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സവര്‍ണ അവര്‍ണ വിഭാഗീയത ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കോണ്‍ഗ്രസും സിപിഎമ്മും ഒത്തുചേര്‍ന്ന് ബിജെപിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button