Business

അന്താരാഷ്ട്ര റൂട്ടുകളില്‍ വന്‍ ഇളവുകളുമായി വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രികരെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര റൂട്ടുകളില്‍ വന്‍ ഇളവുകളുമായി വിമാനക്കമ്പനികള്‍. ഖത്തര്‍, എമിറേറ്റസ്, എത്തിഹാദ് ,ബ്രിട്ടീഷ് എയര്‍വേയ്സ് തുടങ്ങിയ വിദേശ എയര്‍ലൈനുകള്‍ക്ക് പുറമേ ഇന്ത്യയുടെ എയര്‍ഇന്ത്യയും, ജെറ്റ് എയര്‍വേയ്സും അന്താരാഷ്ട്ര യാത്രികള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണവില കുറഞ്ഞതുമാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് പ്രേരണയായത്.

ഖത്തര്‍ എയര്‍വേയ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് 54,000 രൂപയാണ്. എത്തിഹാദ് എയര്‍ലൈന്‍സ് ഡല്‍ഹി-ലണ്ടന്‍ റൂട്ടിലെ മുന്‍ നിരക്കായ 41,000 രൂപയെന്നത് 29,000 ആയി കുറച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഡല്‍ഹി ന്യൂയോര്‍ക്ക് ടിക്കറ്റ് നിരക്ക് 88,000 രൂപയില്‍ നിന്ന് 64,000 ആയി കുറച്ചു. മറ്റു വിമാനക്കമ്പനികളും നിരക്കില്‍ ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button