Kerala

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ചു; മറ്റെങ്ങുമല്ല കേരളത്തില്‍

കൊടുങ്ങല്ലൂര്‍: പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ച നിലയില്‍ ബുധനാഴ്ച രാത്രി കണ്ടെത്തി. കൈപ്പമംഗലം വഞ്ചിപ്പുര സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. നാട്ടുകാരില്‍ നിന്നും വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിലെ പരിശോധനയിലാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്നു കണ്ടെത്തിയത്.
അച്ഛനും അമ്മയും മൂന്നു മക്കളുമുള്ള നിര്‍ധന കുടുംബമാണ് പെണ്‍കുട്ടിയുടെതെന്നു പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിന് ഭക്ഷണവുമായി ബന്ധുവീട്ടില്‍ നിന്ന് എത്തിയതിനു ശേഷം നഗരത്തില പുതുതായാരംഭിച്ച ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു പോയതായിരുന്നു പെണ്‍കുട്ടി . പിന്നീട് കുട്ടിയെക്കുറിച്ച് രണ്ടു ദിവസമായി വിവരങ്ങളൊന്നുമില്ലായിരുനു

ഇതിനിടെയാണ് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറവൂരില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നു പോലീസ് കരുതുന്നു. .

shortlink

Post Your Comments


Back to top button