കുവൈത്ത് സിറ്റി: കന്നുകാലികള്‍ ചില നേരത്ത് നമുക്കുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. ഇനിയത് നടു റോഡിലും കൂടിയാണെങ്കിലോ… അത്തരത്തിലൊരു സംഭവം കുവൈത്തിലും നടന്നു.
കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ ആറാം നമ്പര്‍ റോഡില്‍ ജലീബ് ഷുവൈക്കിന് സമീപം പശു ഇറങ്ങിയത്. റോഡാണെന്നോ വാഹനങ്ങള്‍ വരുന്നെന്നോ ഒന്നും കാര്യമാക്കാതെ സാമാന്യം വിശാലമായ രീതിയില്‍ത്തന്നെ പശു നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചു.
പിന്നീട് പോലീസും മുനിസിപ്പാലിറ്റി അധികൃതരും സ്ഥലത്തെത്തിയാണ് വഴിമുടക്കി നിന്ന പശുവിനെ മാറ്റിയത്. ഫാമില്‍ നിന്നോ മറ്റോ ഇറങ്ങിയതാവാമെന്നാണ് കരുതുന്നത്.
Post Your Comments