India

ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കലര്‍ത്തിയ ചായ കുടിച്ച് മക്കള്‍ മരിച്ചു

അഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കുടിച്ച് മക്കള്‍ മരിച്ചു. ത്രിപുരയിലായിരുന്നു സംഭവം. നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരത്തിലെ ഒരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവിനായി വച്ചിരുന്ന ചായയില്‍ ഭാര്യ വിഷം കലര്‍ത്തുകയായിരുന്നു. എന്നാല്‍ യുവതിയുടെ നാല് വയസുള്ള മകളും ഒമ്പത് വയസുള്ള മകളും ചായ കുടിക്കുകയായിരുന്നു. കുട്ടികള്‍ ദേഹാസ്വാസ്യം പ്രകടിപ്പിച്ചതോടെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി.

വഴിമധ്യേ നാല് വയസുകാരി മരിച്ചു. ഒമ്പത് വയസുകാരി ചികിത്സയിലാണ്. ചോദ്യം ചെയ്യലില്‍ യുവതി എല്ലാ കുറ്റവും സമ്മതിച്ചെന്നാണ് പറയുന്നത്.

shortlink

Post Your Comments


Back to top button