ന്യൂഡല്‍ഹി : 11 മാസം കൊണ്ട് പ്രചാരണത്തിനായ് ആംആദ്മി പാര്‍ട്ടി ചെലവഴിച്ചത് അറുപത്കോടിയോളം രൂപയെന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . പാര്‍ട്ടി ക്യാംപൈനുകള്‍ക്കും ദൃശ്യ , പത്ര , ശ്രവ്യ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിനുമാണ് പാര്‍ട്ടി 60 കോടി രൂപ ചിലവഴിച്ചത് . ഡല്‍ഹി വിവരവകാശ വിഭാഗം മുഖാന്തരം മാത്രം 25 കോടി രൂപയുടെ പ്രചരണമാണ് പാര്‍ട്ടി നടത്തിയത്. വിവിധ ഇനങ്ങളിലായി 35 കോടിരൂപയുടെ പ്രചരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ജനങ്ങളുമായുളള അടുപ്പം ഊട്ടിയുറപ്പിക്കുവാനും ആംആദ്മി പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് പരസ്യ പരിപാടികള്‍ ആവിഷ്‌ക്കരിച്ചതെന്നാണ് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.
Post Your Comments