ലക്നോ : ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം തന്നെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഭാരത മാതാവിന് ഒരു മകനെ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. ലക്നോവിലെ അംബേദ്ക്കര്‍ സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകനെ നഷ്ടപ്പെട്ടപ്പെട്ട അമ്മയുടെ വേദന തനിക്ക് മനസിലാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍വകലാശാലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധം അരങ്ങേറി. മോദി പ്രസംഗിക്കുമ്പോള്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ചാടിവീഴുകയായിരുന്നു. മോദി തിരികെപ്പോകണമെന്നാവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ ഹാളില്‍ നിന്നു നീക്കിയ ശേഷമാണു പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.
അതേസമയം, രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷല്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments