Kerala

പിതാവിന്റെ ലൈംഗികപീഡനം സഹിക്കാനാവാതെ 16 കാരി കാമുകനൊപ്പം ഒളിച്ചോടി

പിതാവിനെ കൂടാതെ അയല്‍വാസിയായ യുവാവും പെണ്‍കുട്ടിയെ ഉപയോഗിച്ചിരുന്നു

കോട്ടയം: ഏറ്റുമാനൂരില്‍ പിതാവിന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ പതിനാറുകാരിയായ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിയായ കാമുകനൊപ്പമാണ് പെണ്‍കുട്ടി നാടുവിട്ടത്. അന്വേഷണത്തില്‍ ഇരുവരെയും കാസര്‍ഗോഡ്‌ നിന്നും പോലീസ് കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍നിന്നും കാമുകനെ തിരിച്ചറിഞ്ഞ പോലീസ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കാമുകനും കാസര്‍ഗോഡ്‌ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് കാമുകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറെടുത്തതോടെയാണ് പെണ്‍കുട്ടി ദുരവസ്ഥയുടെ കഥ പോലീസിന് മുമ്പില്‍ വിശദീകരിച്ചത്.

പിതാവ് തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും പ്രാണരക്ഷാര്‍ത്ഥം കാമുകന്റെ സഹായത്തോടെ വീട് വിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. പിതാവിനെ കൂടാതെ അയല്‍വാസിയായ മറ്റൊരു യുവാവും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

shortlink

Post Your Comments


Back to top button