ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ 14 ഐ.എസ്.ഐ.എസ് അനുഭാവികള്‍ പിടിയിലായി. കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ പിടിയിലായത്.അറസ്റിലായവരില്‍ ഐ. എസിന്റെ സ്വയം പ്രഖ്യാപിത നേതാവ് അമീറും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, എന്‍ഐഎ എന്നിവരാണ് റെയ്ഡ് നടത്തിയത്.
സ്വയംപ്രഖ്യാപിയ നേതാവ് അമീര്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ വിദേശികളടക്കമുള്ളവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഐ.എസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇവര്‍ ചേര്‍ന്ന് ജനൂദ് ഉള്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടന രൂപീകരിച്ചതായും സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയായ മുനാബിര്‍ മുഷ്താഖാണ് അമീറെന്നു പേരു മാറ്റി സ്വയംപ്രഖ്യാപിത നേതാവായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആറുലക്ഷം രൂപയും 42 മൊബൈല്‍ ഫോണുകള്‍, സ്ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, വയറുകള്‍, ബാറ്ററികള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവ പിടിയിലായവരില്‍ നിന്നും കണ്ടെടുത്തതായി ദേശിയ അന്വേഷണ ഏജന്‍സി അറിയിച്ചു.
Post Your Comments