ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്സ് ഉള്ളില്‍ച്ചെന്നാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്. എഫ്ബിഐയുടെ 16 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരണപ്പെട്ടത്. എന്നാല്‍ ഇത് പൊളോണിയവും മദ്യവും മൂലമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ അല്‍പ്രാക്സ് ഇവരുടെ ശരീരത്തില്‍ കടന്നതെങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല. തുടര്‍ അന്വേഷണങ്ങളില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. സുനന്ദയുടെ മൃതദേഹത്തിനരികില്‍ നിന്ന് അല്‍പ്രാക്സിന്റെ സ്ട്രിപ്പുകള്‍ ലഭിച്ചിരുന്നു.
Post Your Comments