Kerala

കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയുടേയും മകന്റേയും ആത്മഹത്യാശ്രമം

കൊല്ലം: കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയും മകനും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. അയത്തിൽ സ്വദേശി കൽപനയും മകന്‍ വരുണുമാണ് കമ്മീഷണര്‍ ഓഫീസില്‍ ആത്മഹ്ത്യാ ഭീഷണി മുഴക്കിയത്. കുപ്പിയിലാക്കി കയ്യിൽ കരുതിയിരുന്ന പെട്രോൾ കമ്മീഷണർ ഓഫീസിലെത്തിയശേഷം ശരീരത്തിലൊഴിക്കുകയായിരുന്നു.എന്നാല്‍ വനിതാ പോലീസുകാരുടെ സമയോചിതമായ ഇടപടല്‍ മൂലം അത്യാഹിതം ഒഴിവായി . വസ്തു തർക്കത്തിൽ അയൽവാസികൾ ക്രൂരമായി മര്‍ദ്ദിച്ചിട്ടും കേസിൽ പൊലീസ് ഇടപെടാത്തതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കല്പന പിന്നീട് പറഞ്ഞു. കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടും അംഗീകരിക്കാൻ അയൽവാസികൾ തയാറായില്ലെന്നും കല്പന പറഞ്ഞു. ഇരുവരേയും പിന്നീട് കൊല്ലം ഈസ്റ്റ്‌ വനിതാ സ്റ്റേഷനിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button