തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഡി.ജി.പി സെന്‍ കുമാര്‍. . ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐ.ജി ടി.ജെ തോമസ് അന്ന് ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ഈ രേഖകള്‍ സേവന ദാതാക്കളില്‍ ലഭ്യമല്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
ജോസിനെതിരെ നടപടി എടുത്തതതായി അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. സരിതയുടെ തട്ടിപ്പുകളെ കുറിച്ചറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്നും ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമോയെന്ന കമ്മീഷന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Post Your Comments