വാഷിംഗ്ടണ്‍: 130-ഓളം അണ്വായുധങ്ങളുമായി പാകിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനികനീക്കം തടയുന്നതിനായാണ് ഈ ശ്രമമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്റെ നടപടി ദക്ഷിണേഷ്യയില്‍ ആണവായുധ ഭീഷണി ശക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. പാകിസ്ഥാന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും ഭീകരസംഘടനകളുടെ ശക്തമായ സാന്നിധ്യവും സൈനിക അട്ടിമറി സാധ്യതകളുമെല്ലാം ആണവ പദ്ധതികള്‍ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
Post Your Comments