സൗദി: ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ വരുമാനത്തില്‍ നിന്ന് മിച്ചം വെയ്ക്കാന്‍ കഴിയുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. 53 ശതമാനം വരും ഇത്തരക്കാരെന്ന് മിഡില്‍ ഈസ്റ്റിലെ പ്രമുഖ സാമ്പത്തിക താരതമ്യ പഠന വെബ്‌സൈറ്റായ കംപരിയേറ്റ് ഫോര്‍ മിയ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നു.
2015 ഡിസംബറിനും 2016 ജനുവരിക്കുമിടയില്‍ 2,200 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മുപ്പത് ശതമാനം പേരും മാസാവസാനം ഒരു ദിരഹം പോലും മാറ്റിവെയ്ക്കാനില്ലാത്തവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ്പകളുടെ തിരിച്ചടവാണ് ചിലരെ കുഴക്കുന്നതെങ്കില്‍ നാട്ടിലെ വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളാണ് മറ്റ് ചിലരെ പ്രതിസന്ധിയിലാക്കുന്നത്.
Post Your Comments