Kerala

നിസാമിനൊപ്പം ഭാര്യ അമലും അഴിക്കുള്ളിലേക്ക്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ്‌ നിസാമിനെ രക്ഷിക്കാന്‍ കൂറുമാറിയ സാക്ഷിയായ നിസാമിന്റെ ഭാര്യ അമലും അകത്തായേക്കും. കേസില്‍ കള്ളസാക്ഷി പറഞ്ഞ അമലിനെതിരെ പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിച്ചതോടെയാണിത്‌.

കേസില്‍ രണ്ട് പേരാണ് പ്രധാന സാക്ഷികള്‍ ഒന്ന് ചന്ദ്രബോസിനൊപ്പം ജോലി ചെയ്തിരുന്ന അനൂപും നിസാമിന്റെ ഭാര്യ അമലും. നിസാം ചന്ദ്രബോസിനെ അതിക്രൂരമായി തല്ലി ചതയ്ക്കുമ്പോള്‍ തടയാന്‍ പോലും ശ്രമിക്കാതെ നിശബ്ദ സഹായിയായി നില്‍ക്കുകയായിരുന്നു അമല്‍. അമലിനോട് നിസാം തോക്കെടുത്ത് വരാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടെന്നും അമല്‍ ഇത് അനുസരിച്ചെന്നും ആരോപണമുണ്ട്. ചന്ദ്രബോസിന്റെ കൊലയ്ക്ക് കൂട്ടുനില്ല അമലിനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് അന്നേ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ കോടീശ്വര പുത്രിയെ തൊടാന്‍ ധൈര്യമില്ലാത്ത പോലീസ് അമലിനെ സാക്ഷിയാക്കുകയായിരുന്നു. അമലിനെ പ്രതിചേര്‍ക്കരുതെന്ന് നിസാമും പോലീസിനോടും മറ്റ് അധികൃതരോടും കാലുപിടിച്ച് അപേക്ഷിച്ചിരുന്നു.

amal

കേസില്‍ 11 ാം സാക്ഷിയാണ് അമല്‍. അമലിന്റെ സാക്ഷിമൊഴി നിസാമിനെ പൂട്ടാന്‍ കരുത്താകുമെന്നാണ് ഇതിന് പോലീസ് അന്ന് പറഞ്ഞ ന്യായം. കേസില്‍ നിസാം കുറ്റവാളിയായാലും അമല്‍ രക്ഷപെടുമെന്ന ധാരണയായിരുന്നു ഇതിന് പിന്നില്‍. കോടതിയില്‍ സാക്ഷിമൊഴി പിന്നീട് മാറ്റിപ്പറഞ്ഞാലും അമലിനു ഒന്നും സംഭവിക്കില്ലെന്നും നിഗമനമുണ്ടായി.

രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് അമലിന്റെ മൊഴിയെടുത്തത്. സാക്ഷിയാകാന്‍ വേണ്ടി പോലീസിനോട് സത്യം പറഞ്ഞ അമല്‍ വിചാരണ കോടതിയില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കൂറുമാറ്റം നടത്തുകയായിരുന്നു. എന്നാല്‍ കേസിലെ മറ്റു സാക്ഷികളാരും കൂറ്മാറാതെ വന്നതോടെ അമല്‍ കുടുങ്ങി. കോടതിയില്‍ കളവ് പറഞ്ഞ അമലിനെതിരെ കേസെടുക്കണമെന്ന് പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു അന്ന് തന്നെ ആവശ്യമുന്നയിച്ചിരുന്നു. ഇതിപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. അമലിനെതിരെ ക്രിമിനല്‍ നടപടി തുടങ്ങാനാണ് കോടതി നിര്‍ദ്ദേശം. കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി മനപ്പൂര്‍വം കള്ളം പറഞ്ഞതിന് ഇന്ത്യന്‍ പീനല്‍ കോഡ്‌ 193 ാം വകുപ്പ് പ്രകാരമാകും അമലിനെതിരെ കേസെടുക്കുക. പരമാവധി ഏഴുവര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

തോക്കു കേസുകൂടി ഉള്‍പ്പെടുത്തുകയും തൊണ്ടിയായി തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ കേസിന്റെ ഗതി തന്നെ മാറിയേനെ. എന്നാല്‍ അമലിന്റെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ട് ഇതെല്ലം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കൂറുമാറ്റ കേസില്‍ നിന്ന് അമലിനു വേഗം രക്ഷപെടാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button