Kerala

‘ഒരു 800 രൂപ കിട്ടാന്‍ വഴിയുണ്ടോ സര്‍’? കോടതിയോട് നിഷാമിന്റെ ചോദ്യം

തൃശ്ശൂര്‍: ‘സര്‍, ഒരു എണ്ണൂറ് രൂപ കിട്ടാന്‍ വഴിയുണ്ടോ?’ ജീവിക്കാന്‍ വകയില്ലാത്ത ഏതെങ്കിലും പാവപ്പെട്ടവന്‍ പണം കടം ചോദിക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം കോടതിയില്‍ ചോദിച്ച കാര്യമാണിത്.

വിസ്താര ദിവസങ്ങളിലൊന്നില്‍ നിഷാം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് മേല്‍പ്പറഞ്ഞ വാചകമുള്ളത്. പ്രതിമാസ ചെലവിന് ജയിലിലേക്ക് കിട്ടുന്ന 800 രൂപ അലവന്‍സ് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്നില്ല. മിക്കപ്പോഴും കോടതിയിലായതിനാലും ജയിലുകള്‍ മാറ്റുന്നതിനാലുമാണിതെന്നും അപേക്ഷയില്‍ പറയുന്നു.

5000 കോടി രൂപയാണ് നിഷാമിന്റെ ആസ്തി. എറണാകുളത്തെ ആഡംബര ഹോട്ടലുകളിലെ കാര്‍ പാര്‍ക്ക് ചെയ്യുന്ന ജീവനക്കാരന് 5000 രൂപ വരെ ടിപ്പ് കൊടുത്ത ചരിത്രമുള്ളയാളാണ് നിഷാം. ദിവസം ഒരു ലക്ഷം രൂപവരെ പൊടിച്ചിരിക്കുന്നു.ഒരു കോടിയിലേറെ വില മതിക്കുന്ന നാല് ആഡംബരക്കാറുകള്‍, 5 ലക്ഷം രൂപ വിലവരുന്ന ഷൂ എന്നിവയെല്ലാം നിഷാം സ്വന്തമാക്കിയവയില്‍ ചിലത് മാത്രം.

ഇങ്ങനെയുള്ള ഒരാള്‍ക്കാണ് വെറും 800 രൂപയ്ക്കു വേണ്ടി കോടതിക്ക് മുന്നില്‍ യാചിക്കേണ്ടി വന്നത് എന്നത് കാലത്തിന്റെ ലീലാവിലാസം.

shortlink

Post Your Comments


Back to top button