ഭോപ്പാല്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ ക്യാമറയില്‍ കുടുങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മേയര്‍ അലോക് ശര്‍മ വിളിച്ചുചേര്‍ത്ത പങ്കെടുത്ത യോഗത്തിനിടെ മുന്‍സിപ്പല്‍ സോണല്‍ ഒഫീസറായ ഉദ്യോഗസ്ഥന്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടു രസിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഇയാളുടെ പോണ്‍ വീഡിയോ കാണല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
ടൈംസ് നൗ ചാനല്‍ ഈ വീഡിയോ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഓഫീസിന്റെ മാന്യതയ്‌ക്ക് നിരക്കാത്ത തരത്തില്‍ പെരുമാറിയ ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖാപിച്ചിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments