അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. അഹമ്മദാബാദിലെ വസതിയായ ചിദംബരത്തിലായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്‌ക്കാരം നടക്കുമെന്നാണ് സൂചന. പ്രശസ്ത ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായ്‌യുടെ ഭാര്യയാണ്. നര്‍ത്തകി മല്ലികാ സാരാഭായ് മകളാണ്. പ്രമുഖ സ്വാതന്ത്ര്യ സമര നായികയും ഐ.എന്‍.എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
1965-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു.
Post Your Comments