കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡിഎംആര്‍സിയും കെഎംആര്‍എല്ലും പരീക്ഷണ ഓട്ടം വിജയകരമാണെന്ന് അറിയിച്ചു. ആലുവ മുട്ടംയാര്‍ഡിലെ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു പരീക്ഷണയോട്ടം. സാങ്കേതിക നടപടിക്രമങ്ങള്‍ ഇന്നലെ രാത്രി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. 23ന് ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തും.
മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഇന്നും നാളെയും പരീക്ഷണ ഓട്ടം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments