കോട്ടയം: സംസ്ഥാന ബജറ്റില്‍ റബറിനായി 500 കോടി രൂപ മാറ്റിവയ്ക്കണമെന്ന് കെ.എം മാണി. കേന്ദ്ര സര്‍ക്കാരും റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപ അനുവദിക്കണമെന്നും റബര്‍ ബോര്‍ഡ് അടിയന്തിരമായി പുനഃസംഘടിപ്പിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കുംവരെ കേരളാ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആവശ്യങ്ങള്‍ നിറവേറ്റാതെ ജോസ് കെ. മാണി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും കെ.എം. കൂട്ടിച്ചേര്‍ത്തു.
Post Your Comments