Kerala

“മനുഷ്യത്വത്തിന് ബില്ലടയ്ക്കാന്‍ പറ്റിയ യന്ത്രം ഇവിടെ ഇല്ല”- യുവാവിന് ഹോട്ടല്‍ ഉടമ നല്‍കിയ ബില്‍ സോഷ്യല്‍ മീഡിയ വായനക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്ന ആരുടേയും കണ്ണ് നനയിക്കുന്ന ഒരു അനുഭവകഥ . ഒരു ഹോട്ടല്‍ ഉടമയുടെ മനുഷ്യത്വത്തിന്‍റെ കഥയാണിത് . ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുകളും , ആയിരക്കണക്കിന് ഷെയറുകളുമാണ് ഈ പോസ്റ്റിനു ലഭിച്ചത് . കൂടാതെ ആയിരക്കണക്കിന് ആള്‍ക്കാര്‍ യുവാവിനെ അഭിനന്ദിച് കമന്‍റുകളും ചെയ്തു . പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ യുവാവിന്‍റെ പോസ്റ്റ്‌ ഇങ്ങനെയാണ് .

“ദീര്‍ഘനേരം നീണ്ട് നിന്ന മീറ്റിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം ഭക്ഷണം കഴിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ എത്തിയ ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ആദൃം കണ്ണോടിച്ചത് ഹോട്ടലിനകത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തിലേക്ക് കണ്ണ് പായിക്കുന്ന കൊച്ചുബാലനെയാണ്. പ്രതീക്ഷയോടെ ഓരോ ടേബിളിലേക്കും അവന്‍ കണ്ണോടിക്കുകയാണ്.പിന്നെ ഒരു നിമിഷം പോലും കളയാന്‍ തോന്നിയില്ല.ഉടനെ ആ കൊച്ചുബാലനെ ഹോട്ടലിനുളളിലേക്ക് വിളിച്ചു.തന്റെ കുഞ്ഞുസഹോദരിയുടെ കൈയ്യും പിടിച്ച് അവന്‍ ഹോട്ടല്‍ മുറിക്കുളളിലെത്തി. ഇഷ്ടമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അവസരം നല്‍കി.ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്കായിരുന്നു അവന്റെ ശ്രദ്ധ. ഉടനെ അതേ ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത് അവന് നല്‍കി. ഭക്ഷണം കൊണ്ടുവരുമ്പോഴും കണ്‍മുന്നില്‍ വിളമ്പിയപ്പോഴും ആകാംഷയും അമ്പരപ്പും അവന്റെ കുഞ്ഞു കണ്ണുകളില്‍ പ്രകടമായിരുന്നു. ആര്‍ത്തിയോടെ അത് കഴിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ കൈകള്‍ അവനെ വിലക്കി. കൈ കഴുകാനാണ് അവള്‍ ഓര്‍മ്മിക്കുന്നതെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ അവന് മനസിലായി.തുടര്‍ന്ന് വളരെ ശാന്തമായി അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചുതീര്‍ത്തു. ഇടയ്ക്ക് അവര്‍ മുഖാമുഖം നോക്കുന്നതും പരസ്പരം ചിരിക്കുന്നതും കാണാമായിരുന്നു.ശേഷം കൈ കഴുകി മനസുനിറഞ്ഞ് ചിരിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങി.ഈ സമയമത്രയും ഒരു വറ്റുപോലും കഴിക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. ഭക്ഷണശേഷം ഞാന്‍ ബില്ല് ആവശ്യപ്പെട്ടു.ഹോട്ടല്‍ ജീവനക്കാരന്‍ കൊണ്ടുവന്ന ബില്ലിലെ വാചകങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി.കഴിച്ച ഭക്ഷണത്തിന്റെ തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല അതില്‍,പകരം എനിക്കായി ഒരു വാചകം ‘മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടില്ല നന്മയുണ്ടാകട്ടെ” എന്ന് മാത്രം.

നന്മയുടെയും മനുഷ്യത്വത്തിന്‍റെയും നിറകുടമായ ഈ അനുഭവ കഥ ഏവര്‍ക്കും ഒരു മാതൃകയാണ് . നന്മയും മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്‍റെ ഉദാഹരണവും .

shortlink

Related Articles

Post Your Comments

Related Articles


Back to top button