India

ഗുര്‍ദാസ്പൂര്‍ എസ്.പിയെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ പെരുമാറ്റ പരിശോധനയ്ക്ക് വിധേയനാക്കും. നുണപരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. മനഃശാസ്ത്ര വിഗദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന് മുന്നില്‍ ഇന്ന് തന്നെ സല്‍വീന്ദറിനെ ഹാജരാക്കുമെന്നാണ് സൂചന.

എസ്.പിയുടെ സ്വഭാവ സവിശേഷതകളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനാണിത്. സംഘത്തില്‍ ഒരു ബിഹേവിയറല്‍ അനാലിസ്റ്റുമുണ്ടാകും. തുടര്‍ച്ചയായ രണ്ട് ദിവസം നുണ പരിശോധന നടത്തിയതെങ്കിലും നിര്‍ണ്ണായകമായ വിവരങ്ങളൊന്നും ഗുര്‍ദാസ്പൂര്‍ എസ്.പിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല.

സല്‍വീന്ദറിന്റെ ഔദ്യോഗിക വാഹനം തട്ടിയെടുത്താണ് ഭീകരര്‍ പത്താന്‍കോട്ട് ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പഞ്ചാബ് പോലീസും എന്‍.ഐ.എയും ചോദ്യം ചെയ്‌തെങ്കിലും മൊഴികളില്‍ വൈരുധ്യമുള്ളതായി വ്യക്തമായി. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ നുണപരിശോധന നടത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button