KeralaNews

ചന്ദ്രബോസ് വധക്കേസ്: നിസാമിനു കോടതി ശിക്ഷ വിധിച്ചു

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.  ജീവപരന്ത്യം ശിക്ഷയും 24 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ
80 ലക്ഷത്തി മുപ്പത്തിനാലായിരം രൂപ പിഴയും കോടതി വിധിച്ചു.  ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരം നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പ്രധാനമായും വാദിച്ചത്.  വിധിയില്‍ തൃപ്തയല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ  പ്രതികരിച്ചു.  നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വകുപ്പ് 323 പ്രകാരം ഒരു വർഷം തടവ്, 324 പ്രകാരം മൂന്ന് വർഷം തടവ്, 326 പ്രകാരം 10 വർഷവും ഒരു ലക്ഷം രൂപ പിഴയും, 427പ്രകാരം രണ്ടു വർഷവും 20,000 രൂപയും പിഴ, 449 പ്രകാരം 506 വകുപ്പ് പ്രകാരം മൂന്നു വർഷവുമാണ് തടവ്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് തള്ളി

shortlink

Post Your Comments


Back to top button